പട്ടിത്താനം: മൂന്നുവർഷം മുന്പ് ഏറ്റുമാനൂർ തവളക്കുഴിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടിത്താനം തച്ചിരവേലിൽ പോൾ ജോസഫ് (39) അന്തരിച്ചു. 2023 ആഗസ്റ്റ് 17ന് തവളക്കുഴിയിൽ വച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന രാഹുൽ രാജു അപകടത്തിൽ മരിച്ചിരുന്നു. പോൾ മൂന്നുവർഷമായി അബോധാവസ്ഥയിൽ തുടരുകയായിരുന്നു.
ടി.പി. ജോസഫ് - മറിയക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ ജോമിനി കാണക്കാരി ചാത്തമലയിൽ കുടുംബാംഗം. മക്കൾ: സ്റ്റിജോ, സിയ. സഹോദരൻ: സനേഷ് ജോസഫ്. സംസ്കാരം ഇന്ന് 11.30ന് പട്ടിത്താനം സെന്റ് ബോനിഫസ് സ്വർഗകവാടം സെമിത്തേരിയിൽ.